14 December 2011

രാത്രിമഴ പെയ്യുകയാണ്" ഒരു ആസ്വാദനക്കുറിപ്പ്


"രാത്രിമഴ പെയ്യുകയാണ്" ഒരു ആസ്വാദനക്കുറിപ്പ് .


ആധുനിക ജീവിതത്തിന്റെ വിവിധ മുഖങ്ങളെ പല കഥകളിലൂടെ നിരത്തിക്കിടത്തി പോസ്റ്മോര്ടം നടത്തുകയാണ് രാത്രിമഴ പെയ്തിറങ്ങുകയാണ് എന്ന കഥാസമാഹാരത്തില്‍ ശ്രീ സതീശന്‍ മാഷ്‌ നടത്തിയിരിക്കുന്നത് .
പ്രണയവും രതിയും വായുവും ഭക്ഷണവും ചിന്തകളും ചര്‍ച്ചകളും ഉല്ലാസപരിപാടികളും ഇതില്‍ വിമര്‍ശനത്തിന് ഇരയാവുന്നുണ്ട്‌. അസ്ഥിരമായ ജോലി മനസ്സില്‍ ഏല്‍പ്പിക്കുന്ന പിരിമുറുക്കങ്ങളെ ആധുനികതയുടെ ഉപോല്‍പ്പന്നമായ ഇന്റെര്‍നെറ്റിലൂടെയുള്ള പ്രണയത്തിലൂടെയും രതിയിലൂടെയും നീക്കംചെയ്യാമെന്നും അപ്രാപ്രിമായ രതിബന്ധങ്ങള്‍ ഇന്റെര്‍നെറ്റിലൂടെ ഏതളവുവരെയും പോകാമെന്നും സ്നേഹപൂര്‍വ്വം വൃന്ദയിക്ക് എന്ന കഥയിലൂടെ വരച്ചിടുന്നു . ഗുലാം അലി പാടുന്നതിലൂടെ വരച്ചിടുന്ന കൌമാര സ്വപ്നങ്ങളും മധുരമായ മധുവിധുവും എത്തിച്ചേരുന്നത് ഇരുട്ടിന്റെ മറവില്‍ അഥവാ പവര്‍കട്ട് എന്ന കഥയില്‍ തച്ചുടയുന്ന സദാചാരമൂല്യങ്ങളിലൂടെയാണ് . രാമെട്ടനിലൂടെ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഭൂരിഭാഗവും വൃദ്ധരില്‍ നിന്നും ആണെന്നുള്ള വസ്തുത തുടര്ന്നടിക്കുന്നു . ആര്‍ക്കും വേണ്ടാതായ പോസ്റ്റ്‌ ബോക്സ്‌ യവ്വനം നഷ്ടപ്പെട്ട അഭിസാരിക മാധവിയിലൂടെ നര്‍മ്മത്തില്‍ കലര്‍ത്തിയത് അനുചിതം തന്നെ .
ഷെയര്‍ മാര്‍ക്കറ്റ്‌ എന്ന ഞാണിന്മേല്‍ക്കളി പണ്ട് കാലത്തെ ആന മയില്‍ ഒട്ടകം കളിയുമായി സമാനതകള്‍ കണ്ടെത്തുന്നതില്‍ ലാളിത്യം സത്യവും ഉണ്ട് .ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി വാസ്തുഹാരകളായവരുടെ രോദനങ്ങള്‍ നീര്കാക്കയിലൂടെ അവതരിപ്പിക്കുന്നതും ആധുനിക കൃഷിയുടെ ഭാഗങ്ങളായ അന്തകവിത്തും വളവും കീട നാശിനിയും തരിശുനിലങ്ങള്‍ രൂപപ്പെടുത്തിയതോടൊപ്പം നാശം വിതയ്ക്കുന്ന രോഗങ്ങളെയും കടമെടുത്തതായ് ചോരവാര്‍ന്ന അകിടിലൂടെ തുറന്നുകാട്ടി .
ദൃശ്യമാദ്യമങ്ങളിലെ ചര്‍ച്ചകളിലെ പൊരുത്തക്കേടുകളും റിയാലിറ്റി ഷോകളുടെ നെറിവുകെടും അപനിര്‍മിതിയിലൂടെ കണക്കിന് ശിക്ഷിക്കാന്‍ കഴിഞ്ഞിരിക്കുന്നു . എച്ചില്‍ തിന്നു വൃത്തിയാക്കുന്ന കാക്കയെ എല്ലാവരും വെറുക്കുന്നു പക്ഷെ കാക്ക ഇല്ലതെപോയാല്‍ ഉണ്ടാകുന്ന അവസ്ഥകളിലൂടെ ജീവിത്തിന്റെ വൈരുദ്ധ്യങ്ങളെ തുറന്നുകാട്ടാന്‍ പാഠം ഒന്ന് കാക്കയിലൂടെ വെളിപ്പെടുത്തുന്നു .
ഇതിനിടയില്‍ വിവാഹബന്ധങ്ങലിലെ മാറ്റങ്ങള്‍ ഇളങ്കോവടികള്‍ രചിച്ച ചിലപ്പതികാരത്തിലെ നായികയായ കണ്ണകിയെ ആധുനിക നാരി- അളകനന്ദ യുമായി താരതമ്യപ്പെടുത്തി പ്രതിപാതിക്കുന്നത് എന്തുകൊണ്ടും പ്രശംസ അര്‍ഹിക്കുന്നു .
സതീശന്മാഷുടെ തൂലികകള്‍ ഇനിയും ശക്തമായിത്തന്നെ ചലിക്കട്ടെ എന്നാശംസിക്കുന്നു . എല്ലാവിധ ഭാവുകങ്ങളും നേരുന്നു .
കെ.എസ്സ്. ജോഷി .

1 November 2010

ആദരാഞ്ജലികള്‍

12 October 2010

എന്റെ നാട്ടുകാരിക്കും കിട്ടി വെള്ളി മെഡല്‍

30 September 2008

എന്താ കോണ്ടാക്ട് ലെന്സ് എനിക്കും ആകാമല്ലോ

പ്രശസ്ത ഫോട്ടോഗ്രാഫ൪ ലീ൯ തോബിയാസിന്റെ വെബ്ബില്‍നിന്നും  ആക൪ഷണീയമായ ഒരു ചിത്രം. ആ കണ്ണുകളിലേക്കു നോക്കൂ ! ഫോട്ടോ ഷോപ്പ് മാജിക്കാണോ?
See www. Leenn.കോം

24 September 2008

ഒരുചിന്ന ചിന്താവിഷയം

അന്യന്റെ ബ്ലോഗില്‍  ഇടിച്ചുകയറി യാതൊരു കഴമ്പുമില്ലാത്ത വിമ൪ശനങ്ങളും പ്രകോപനങ്ങളും ഉന്നയിച്ച് അവനെ തന്റെ ബൂളോഗിലേ നി൪ബന്ധിത
സന്ദ൪ശകനാക്കാ൯ വേണ്ടി വലിച്ചിഴക്കുന്ന കുബുദ്ധികളെ ബൂലോകവാസികള്‍

തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തേണ്ടതല്ലേ? തികച്ചും കച്ചവട താല്പര്യങ്ങളാണിക്കൂട്ടരുടെ
ചാണക്യ തന്ത്രം. ഇപ്പോള്‍തന്നെ  ബൂലോകവാസികള്‍    പലരും ഇവരുടെ
അതിബ്രഹത്തായ ചരടില്‍ അറിഞ്ഞും അറിയാതെയും കുടുങ്ങിയിട്ടുണ്ടാകും.
വ്യക്തിഗതമായി  പറഞ്ഞാല്‍  കച്ചവടതാല്പര്യങ്ങളെ ഹനിക്കുന്നില്ല പക്ഷെ അതിനുവേണ്ടി അനുവ൪ത്തിക്കുന്ന കുത്സിതപ്രവണതകളെ
അപലപിക്കാതിരിക്കാനുള്ള മനഃശക്തിയില്ല.

3 September 2008

ഓണാശംസകള്‍

എല്ലാ ബ്ലോഗ് സുഹൃത്തുക്കള്‍ക്കും എന്റെ മുന്‍കൂര്‍ ഓണാശംസകള്‍ .

10 March 2008

വടിവാള്‍ പരിക്ഷണള്‍

കത്തിയും കഠാരയും വടിവാളും‚ നാണമില്ലല്ലോ ഈ  മലയാളികള്‍ക്ക് . ഏ.കെ 47നും  ആര്‍ . ഡി. എക്സ്. മനുഷ്യ ബോംബും സ്ടിങ്ങേര്‍  മിസ്സയിലുമൊക്കെ ആഗോള വ്യാപകമായി അരങ്ങുവാഴുമ്പോഴും ഇപ്പോഴും പ്രാചീന ശിലായുഗത്തിലെ   അവശിഷ്ടങ്ങല്‍  അയുധമാക്കുന്ന പ്രബുദ്ധരായ  മലയാളികള്‍ . സാമ്രാജ്യത്യ ശക്തികളെയും ആഗോള വല്‍ക്കരണ വാദികളെയും സമ൪ത്ഥമായി പ്രതിരോധിച്ചതിന്റെ പ്രതിഫലനം. അരങ്ങോടന്മാരും ഒതേനന്മാരും ചന്തുമാരും അങ്കം[ അംഗം] വെട്ടി വെട്ടി അങ്കത്തട്ടില്‍നിന്നും അകന്ന് അടുക്കളയില്‍വരെ കയറി വെട്ടുന്നു. പണ്ടൊക്കെ നാട്ടുപ്രമാണിമാരാ
ണ് അങ്കചേവകരുടെ രക്തവും ഉടലററ ശിരസ്സും കണ്ട് സായൂജ്യമടഞ്ഞിരുന്നതെങ്കില്‍ ഇപ്പോഴോ രാഷ്ട്രീയ നേതാക്കളാണെന്ന  പരമാര്‍ത്ഥം  ആര്‍ക്കണറിയാത്തത്.. അങ്കത്തട്ടില്‍ അംഗവിച്ഛേദനത്തിന് അരക്കിഴി
പണം എന്നതിന് അരക്കുപ്പി കള്ള് എന്ന പരിണാമത്തിന് ആരോടാണ് നാമൊക്കെ കടപ്പെട്ടിരിക്കുന്നത്? അറവുമാടുകളെപ്പോലും കുട്ടികളുടെ മുമ്പില്‍ വച്ച് ഹിംസിക്കരുതെന്ന പരമ യാഥാര്തിയം    കാറ്റില്‍പ്പറത്തി കുരുന്നു വിദ്യാര്‍ത്ഥികളുടെ  കണ്മുന്‍പില്‍   വച്ചുതന്നെ അവരുടെ പിതൃതുല്യരായ അദ്യാപകരത്തന്നെ കൊത്തി നുറുക്കുന്ന ആര്‍ജവം  വടക്കന്‍  വീരഗാഥയില്‍നിന്നും ഉത്ഭവിച്ചതാണെന്ന വാദം പ്രത്യകളഷമായും പരോക്ഷമായും അസ്ഥാനത്താണെന്നതില്‍ പ്രതിലോമശക്തികള്‍പോലും അംഗീകരിക്കും.
ജനസേവകര്‍ ജനഹത്യകള്‍ക്ക്   നേതൃത്വം  നല്കുന്നതില്‍നിന്നും
പിന്മാറി മുറിഞ്ഞ് വിങ്ങുന്ന ഹൃദയങ്ങള്‍ക്ക് ആശ്വാസം പകരേണ്ട സമയംഅതിക്രമിച്ചിരിക്കുന്നു.

13 February 2008

കോടാലി ബ്രാന്റ് പ്രണയദിനാശംസകൾ

നാളെ പ്രണയ ദിനം.  എങ്കില്‍  ഒന്ന് പ്രണയിച്ചേക്കാം.  ജോലിത്തിരക്കുകള്‍ക്കും  പ്രാരാബ്ധങ്ങള്‍ക്കും  അലസതക്കും അല്പവിരാമം നേ൪ന്നുകൊണ്ട് കാമദേവ൯ പാതിവഴിയേ ഉപേക്ഷിച്ച വില്ലെടുത്തു സകല ഉര്‍വശി  രംഭ ഫിലോത്തമ താടകമാരേയും മനസ്സില്‍ ധ്യാനിച്ച് നാലുപാടും വീക്ഷിച്ച് പൊടിതട്ടി മിനുക്കിയെടുത്ത മലരമ്പ് എയ്തുവിട്ടു. നാഥനില്ലാത്ത അമ്പലത്തില്‍ കാറുമിട്ട് പൂജയെന്നു പറഞ്ഞപോലെ ക്യാ ഫലം ! മാത്രവുമല്ല ഒരു ബൂമറാങ് കണക്കേ തിരിച്ചു വരികയും ചെയ്യുന്നു. എങ്ങിനെ വരാതിരിക്കും !
പേടമാനിന്റെ തോലണിഞ്ഞ പുലികളല്ലെ? മലരമ്പല്ല ബ്രഹ്മോസ് തന്നെ അയച്ചാലും വെറും വ്യാമോഹം മാത്രം. ഇനിയിപ്പോള്‍  പുതിയ ഉപായങ്ങള്‍ കണ്ടത്തേണ്ടിയിരിക്കുന്നു. പെരുച്ചാഴികള്‍ സിങ്ക് ഫോസ്ഫയിഡിനെ പ്രതിരോധിച്ചില്ലേ! എന്ഡ്രി൯ ചാഴികള്‍ക്ക് കീഴടങ്ങിയില്ലേ ! ഒടുവിലിതാ ആമമാ൪ക്ക് ധൂമം ഈഡിസുകളോടെറ്റുമുട്ടി തകര്‍ന്നു  തരിപ്പണമായി. കട്ടപ്പാര വിഴുങ്ങിയിട്ട് ചുക്കുവെള്ളം കുടിച്ചാല്‍ പരിഹാരമാവില്ലല്ലോ! തെച്ചിപ്പഴം എട്ടുതിന്നാല്‍ പിന്നെയത് ഒരു പൊട്ടിക്കായ് എന്നാണല്ലോ ചൊല്ല്.
പുതിയ ഉപായം ആലോചിച്ച് ടിവിയുടെ മുന്നിലിരിക്കുമ്പോള്‍  ദാണ്ടേ ഒരു പരസ്യം:-.
"മാന്യമായി വസ്ത്രം ധരിച്ച ഒരു യുവതി നടന്നുപോകുമ്പോല്‍ ഒരുയുവകോമള൯ അമ്പതുപൈസാതുട്ടില്‍ എന്തോപുരട്ടി നീന്തല്‍ കുളത്തിലേക്കെറിയുന്നു. കാമവിവശതയായ സ്ത്രീ വസ്ത്രങ്ങല്‍ വലിച്ചൂരി  നീന്തല്‍ കുളത്തിലേക്കെടുത്തു ചാടുന്നു. ഉടനെ യുവകോമള൯ ആ ലേപനം സ്വന്തം ശരീരത്തില്‍ പുരട്ടുന്നു". ആതാണണ് കോടാലി ബ്രാന്റ് കാമലേപനം [AXE spray]. കൊച്ചിലേ നുളളാഞ്ഞാല്‍ കോടാലിക്കുമാവില്ല എന്ന പഴഞ്ചൊല്ല് പഴങ്കഥയാവുന്നു. നാളെതന്നെ കോടാലിയുമായ് പേടമാനുകളെ എയ്തുപിടിക്കാം.
എല്ലാ   പ്രണയിതാക്കള്‍ക്കും പ്രണയ  ദിനസംസകള്‍ .
കാട്ടുപൂച്ച