13 February 2008

കോടാലി ബ്രാന്റ് പ്രണയദിനാശംസകൾ

നാളെ പ്രണയ ദിനം.  എങ്കില്‍  ഒന്ന് പ്രണയിച്ചേക്കാം.  ജോലിത്തിരക്കുകള്‍ക്കും  പ്രാരാബ്ധങ്ങള്‍ക്കും  അലസതക്കും അല്പവിരാമം നേ൪ന്നുകൊണ്ട് കാമദേവ൯ പാതിവഴിയേ ഉപേക്ഷിച്ച വില്ലെടുത്തു സകല ഉര്‍വശി  രംഭ ഫിലോത്തമ താടകമാരേയും മനസ്സില്‍ ധ്യാനിച്ച് നാലുപാടും വീക്ഷിച്ച് പൊടിതട്ടി മിനുക്കിയെടുത്ത മലരമ്പ് എയ്തുവിട്ടു. നാഥനില്ലാത്ത അമ്പലത്തില്‍ കാറുമിട്ട് പൂജയെന്നു പറഞ്ഞപോലെ ക്യാ ഫലം ! മാത്രവുമല്ല ഒരു ബൂമറാങ് കണക്കേ തിരിച്ചു വരികയും ചെയ്യുന്നു. എങ്ങിനെ വരാതിരിക്കും !
പേടമാനിന്റെ തോലണിഞ്ഞ പുലികളല്ലെ? മലരമ്പല്ല ബ്രഹ്മോസ് തന്നെ അയച്ചാലും വെറും വ്യാമോഹം മാത്രം. ഇനിയിപ്പോള്‍  പുതിയ ഉപായങ്ങള്‍ കണ്ടത്തേണ്ടിയിരിക്കുന്നു. പെരുച്ചാഴികള്‍ സിങ്ക് ഫോസ്ഫയിഡിനെ പ്രതിരോധിച്ചില്ലേ! എന്ഡ്രി൯ ചാഴികള്‍ക്ക് കീഴടങ്ങിയില്ലേ ! ഒടുവിലിതാ ആമമാ൪ക്ക് ധൂമം ഈഡിസുകളോടെറ്റുമുട്ടി തകര്‍ന്നു  തരിപ്പണമായി. കട്ടപ്പാര വിഴുങ്ങിയിട്ട് ചുക്കുവെള്ളം കുടിച്ചാല്‍ പരിഹാരമാവില്ലല്ലോ! തെച്ചിപ്പഴം എട്ടുതിന്നാല്‍ പിന്നെയത് ഒരു പൊട്ടിക്കായ് എന്നാണല്ലോ ചൊല്ല്.
പുതിയ ഉപായം ആലോചിച്ച് ടിവിയുടെ മുന്നിലിരിക്കുമ്പോള്‍  ദാണ്ടേ ഒരു പരസ്യം:-.
"മാന്യമായി വസ്ത്രം ധരിച്ച ഒരു യുവതി നടന്നുപോകുമ്പോല്‍ ഒരുയുവകോമള൯ അമ്പതുപൈസാതുട്ടില്‍ എന്തോപുരട്ടി നീന്തല്‍ കുളത്തിലേക്കെറിയുന്നു. കാമവിവശതയായ സ്ത്രീ വസ്ത്രങ്ങല്‍ വലിച്ചൂരി  നീന്തല്‍ കുളത്തിലേക്കെടുത്തു ചാടുന്നു. ഉടനെ യുവകോമള൯ ആ ലേപനം സ്വന്തം ശരീരത്തില്‍ പുരട്ടുന്നു". ആതാണണ് കോടാലി ബ്രാന്റ് കാമലേപനം [AXE spray]. കൊച്ചിലേ നുളളാഞ്ഞാല്‍ കോടാലിക്കുമാവില്ല എന്ന പഴഞ്ചൊല്ല് പഴങ്കഥയാവുന്നു. നാളെതന്നെ കോടാലിയുമായ് പേടമാനുകളെ എയ്തുപിടിക്കാം.
എല്ലാ   പ്രണയിതാക്കള്‍ക്കും പ്രണയ  ദിനസംസകള്‍ .
കാട്ടുപൂച്ച

1 comment:

Anonymous said...

Joshiyetta, athu kalakki..sherikkum oru real Axe Effect..hehe..once again a gr8 work from u...keep up the good work...waiting for more nice writings from the Wild Cat