10 March 2008

വടിവാള്‍ പരിക്ഷണള്‍

കത്തിയും കഠാരയും വടിവാളും‚ നാണമില്ലല്ലോ ഈ  മലയാളികള്‍ക്ക് . ഏ.കെ 47നും  ആര്‍ . ഡി. എക്സ്. മനുഷ്യ ബോംബും സ്ടിങ്ങേര്‍  മിസ്സയിലുമൊക്കെ ആഗോള വ്യാപകമായി അരങ്ങുവാഴുമ്പോഴും ഇപ്പോഴും പ്രാചീന ശിലായുഗത്തിലെ   അവശിഷ്ടങ്ങല്‍  അയുധമാക്കുന്ന പ്രബുദ്ധരായ  മലയാളികള്‍ . സാമ്രാജ്യത്യ ശക്തികളെയും ആഗോള വല്‍ക്കരണ വാദികളെയും സമ൪ത്ഥമായി പ്രതിരോധിച്ചതിന്റെ പ്രതിഫലനം. അരങ്ങോടന്മാരും ഒതേനന്മാരും ചന്തുമാരും അങ്കം[ അംഗം] വെട്ടി വെട്ടി അങ്കത്തട്ടില്‍നിന്നും അകന്ന് അടുക്കളയില്‍വരെ കയറി വെട്ടുന്നു. പണ്ടൊക്കെ നാട്ടുപ്രമാണിമാരാ
ണ് അങ്കചേവകരുടെ രക്തവും ഉടലററ ശിരസ്സും കണ്ട് സായൂജ്യമടഞ്ഞിരുന്നതെങ്കില്‍ ഇപ്പോഴോ രാഷ്ട്രീയ നേതാക്കളാണെന്ന  പരമാര്‍ത്ഥം  ആര്‍ക്കണറിയാത്തത്.. അങ്കത്തട്ടില്‍ അംഗവിച്ഛേദനത്തിന് അരക്കിഴി
പണം എന്നതിന് അരക്കുപ്പി കള്ള് എന്ന പരിണാമത്തിന് ആരോടാണ് നാമൊക്കെ കടപ്പെട്ടിരിക്കുന്നത്? അറവുമാടുകളെപ്പോലും കുട്ടികളുടെ മുമ്പില്‍ വച്ച് ഹിംസിക്കരുതെന്ന പരമ യാഥാര്തിയം    കാറ്റില്‍പ്പറത്തി കുരുന്നു വിദ്യാര്‍ത്ഥികളുടെ  കണ്മുന്‍പില്‍   വച്ചുതന്നെ അവരുടെ പിതൃതുല്യരായ അദ്യാപകരത്തന്നെ കൊത്തി നുറുക്കുന്ന ആര്‍ജവം  വടക്കന്‍  വീരഗാഥയില്‍നിന്നും ഉത്ഭവിച്ചതാണെന്ന വാദം പ്രത്യകളഷമായും പരോക്ഷമായും അസ്ഥാനത്താണെന്നതില്‍ പ്രതിലോമശക്തികള്‍പോലും അംഗീകരിക്കും.
ജനസേവകര്‍ ജനഹത്യകള്‍ക്ക്   നേതൃത്വം  നല്കുന്നതില്‍നിന്നും
പിന്മാറി മുറിഞ്ഞ് വിങ്ങുന്ന ഹൃദയങ്ങള്‍ക്ക് ആശ്വാസം പകരേണ്ട സമയംഅതിക്രമിച്ചിരിക്കുന്നു.

6 comments:

Anonymous said...

good

മായാവി.. said...

ഇനിവരുന്ന തലമുറ ഇന്നത്തെ ചേകവന്മാരെകുറിച്ച് വാതോരാതെ സംസാരിച്ചേക്കാം... തെളിവിന്‌ ദേശാഭിമാനിയും വെച്ച്!!!

കാട്ടുപൂച്ച said...

ശ്രീക്കും മായാവിക്കും നന്ദി

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കാത്തിരിക്കാം നല്ലൊരു നാളേയ്ക്കായ് അല്ലെ

കാട്ടുപൂച്ച said...

ശുഭാപ്തി വിശ്വാസം നയിക്കട്ടെ പ്രിയാ

Anonymous said...

Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Transplante de Cabelo, I hope you enjoy. The address is http://transplante-de-cabelo.blogspot.com. A hug.