"രാത്രിമഴ പെയ്യുകയാണ്" ഒരു ആസ്വാദനക്കുറിപ്പ് .
ആധുനിക ജീവിതത്തിന്റെ വിവിധ മുഖങ്ങളെ പല കഥകളിലൂടെ നിരത്തിക്കിടത്തി പോസ്റ്മോര്ടം നടത്തുകയാണ് രാത്രിമഴ പെയ്തിറങ്ങുകയാണ് എന്ന കഥാസമാഹാരത്തില്‍ ശ്രീ സതീശന്‍ മാഷ് നടത്തിയിരിക്കുന്നത് .
പ്രണയവും രതിയും വായുവും ഭക്ഷണവും ചിന്തകളും ചര്‍ച്ചകളും ഉല്ലാസപരിപാടികളും ഇതില്‍ വിമര്‍ശനത്തിന് ഇരയാവുന്നുണ്ട്. അസ്ഥിരമായ ജോലി മനസ്സില്‍ ഏല്‍പ്പിക്കുന്ന പിരിമുറുക്കങ്ങളെ ആധുനികതയുടെ ഉപോല്‍പ്പന്നമായ ഇന്റെര്‍നെറ്റിലൂടെയുള്ള പ്രണയത്തിലൂടെയും രതിയിലൂടെയും നീക്കംചെയ്യാമെന്നും അപ്രാപ്രിമായ രതിബന്ധങ്ങള്‍ ഇന്റെര്‍നെറ്റിലൂടെ ഏതളവുവരെയും പോകാമെന്നും സ്നേഹപൂര്‍വ്വം വൃന്ദയിക്ക് എന്ന കഥയിലൂടെ വരച്ചിടുന്നു . ഗുലാം അലി പാടുന്നതിലൂടെ വരച്ചിടുന്ന കൌമാര സ്വപ്നങ്ങളും മധുരമായ മധുവിധുവും എത്തിച്ചേരുന്നത് ഇരുട്ടിന്റെ മറവില്‍ അഥവാ പവര്‍കട്ട് എന്ന കഥയില്‍ തച്ചുടയുന്ന സദാചാരമൂല്യങ്ങളിലൂടെയാണ് . രാമെട്ടനിലൂടെ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഭൂരിഭാഗവും വൃദ്ധരില്‍ നിന്നും ആണെന്നുള്ള വസ്തുത തുടര്ന്നടിക്കുന്നു . ആര്‍ക്കും വേണ്ടാതായ പോസ്റ്റ് ബോക്സ് യവ്വനം നഷ്ടപ്പെട്ട അഭിസാരിക മാധവിയിലൂടെ നര്‍മ്മത്തില്‍ കലര്‍ത്തിയത് അനുചിതം തന്നെ .
ഷെയര്‍ മാര്‍ക്കറ്റ് എന്ന ഞാണിന്മേല്‍ക്കളി പണ്ട് കാലത്തെ ആന മയില്‍ ഒട്ടകം കളിയുമായി സമാനതകള്‍ കണ്ടെത്തുന്നതില്‍ ലാളിത്യം സത്യവും ഉണ്ട് .ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി വാസ്തുഹാരകളായവരുടെ രോദനങ്ങള്‍ നീര്കാക്കയിലൂടെ അവതരിപ്പിക്കുന്നതും ആധുനിക കൃഷിയുടെ ഭാഗങ്ങളായ അന്തകവിത്തും വളവും കീട നാശിനിയും തരിശുനിലങ്ങള്‍ രൂപപ്പെടുത്തിയതോടൊപ്പം നാശം വിതയ്ക്കുന്ന രോഗങ്ങളെയും കടമെടുത്തതായ് ചോരവാര്‍ന്ന അകിടിലൂടെ തുറന്നുകാട്ടി .
ദൃശ്യമാദ്യമങ്ങളിലെ ചര്‍ച്ചകളിലെ പൊരുത്തക്കേടുകളും റിയാലിറ്റി ഷോകളുടെ നെറിവുകെടും അപനിര്‍മിതിയിലൂടെ കണക്കിന് ശിക്ഷിക്കാന്‍ കഴിഞ്ഞിരിക്കുന്നു . എച്ചില്‍ തിന്നു വൃത്തിയാക്കുന്ന കാക്കയെ എല്ലാവരും വെറുക്കുന്നു പക്ഷെ കാക്ക ഇല്ലതെപോയാല്‍ ഉണ്ടാകുന്ന അവസ്ഥകളിലൂടെ ജീവിത്തിന്റെ വൈരുദ്ധ്യങ്ങളെ തുറന്നുകാട്ടാന്‍ പാഠം ഒന്ന് കാക്കയിലൂടെ വെളിപ്പെടുത്തുന്നു .
ഇതിനിടയില്‍ വിവാഹബന്ധങ്ങലിലെ മാറ്റങ്ങള്‍ ഇളങ്കോവടികള്‍ രചിച്ച ചിലപ്പതികാരത്തിലെ നായികയായ കണ്ണകിയെ ആധുനിക നാരി- അളകനന്ദ യുമായി താരതമ്യപ്പെടുത്തി പ്രതിപാതിക്കുന്നത് എന്തുകൊണ്ടും പ്രശംസ അര്‍ഹിക്കുന്നു .
സതീശന്മാഷുടെ തൂലികകള്‍ ഇനിയും ശക്തമായിത്തന്നെ ചലിക്കട്ടെ എന്നാശംസിക്കുന്നു . എല്ലാവിധ ഭാവുകങ്ങളും നേരുന്നു .
കെ.എസ്സ്. ജോഷി .