അന്യന്റെ ബ്ലോഗില്‍ ഇടിച്ചുകയറി യാതൊരു കഴമ്പുമില്ലാത്ത വിമ൪ശനങ്ങളും പ്രകോപനങ്ങളും ഉന്നയിച്ച് അവനെ തന്റെ ബൂളോഗിലേ നി൪ബന്ധിത
സന്ദ൪ശകനാക്കാ൯ വേണ്ടി വലിച്ചിഴക്കുന്ന കുബുദ്ധികളെ ബൂലോകവാസികള്‍
തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തേണ്ടതല്ലേ? തികച്ചും കച്ചവട താല്പര്യങ്ങളാണിക്കൂട്ടരുടെ
ചാണക്യ തന്ത്രം. ഇപ്പോള്‍തന്നെ ബൂലോകവാസികള്‍ പലരും ഇവരുടെ
അതിബ്രഹത്തായ ചരടില്‍ അറിഞ്ഞും അറിയാതെയും കുടുങ്ങിയിട്ടുണ്ടാകും.
വ്യക്തിഗതമായി പറഞ്ഞാല്‍ കച്ചവടതാല്പര്യങ്ങളെ ഹനിക്കുന്നില്ല പക്ഷെ അതിനുവേണ്ടി അനുവ൪ത്തിക്കുന്ന കുത്സിതപ്രവണതകളെ
അപലപിക്കാതിരിക്കാനുള്ള മനഃശക്തിയില്ല.
3 comments:
ബുദ്ധിയില്ലാത്ത വര്‍ത്താനം പറയല്ലേ മാഷേ...
ഞാന്‍ വന്നിട്ട് നാള് മാസമാകുന്നു ബൂലോകത്ത് .
അതില്‍ ഒരാള്ടെ ബ്ലോഗും വായിക്കാതെ ആയിരുന്നു കഴിഞ്ഞ ആഴ്ച വരെ ..
ഇപ്പൊ ഞാനും നടുക്കണ്ടം തിന്നാന്‍ തുടങ്ങി .....നമ്മടെ ചേരെടെ നടുക്കണ്ടം തന്നെ...!
ചവറുകള്‍ വരെ മഹാ സംഭവമാണെന്ന് ഞാനീ ബൂലോകത്ത് അഭിപ്രായം കണ്ടപ്പോ
കൊല്ലാന്‍ ആളെ കാണാത്ത സങ്കടത്തില്‍ കുറെ നാള് അങ്ങ് നിറുത്തി വച്ചു ,ബ്ലോഗിങ് .........!!!
ആത്മ രതിക്ക് അന്യനെ വെറുതെ പൊക്കീട്ടു കോക്കസ്സുഉം കുന്നായ്മയും കുന്ത്രാണ്ടങ്ങളുമായി നടക്കുന്ന ,
അവനെയൊക്കെ കണ്ടാല്‍ ഞാനവനെ കൊല്ലില്ല..
കത്തി വാങ്ങിക്കൊടുത്തിട്ട് പറയും ....ഇന്നാ ദാ കുത്തിക്കൊല്ല്... എന്ന് ...!
പിന്നേം ...എഴുതുന്നത് ആരേലും വായിച്ചാല്‍ ,നല്ല വിമര്‍ശം വന്നാല്‍ നന്നാക്കാലോ (എന്നിട്ട് ഒരു മഹാ എഴുത്തുകാരനായാല് രക്ഷപ്പെട്ടില്ലേ...?) എന്ന് കരുതി വന്നതാ ...
എന്നാ പിന്നെ ഒഴുക്കില്‍ തന്നെ നീന്താമെന്നു വച്ചു .......
അല്ലാതെ എന്താ ചെയ്യാ...?
താപ്പാനകള്‍ കുറെ ഉണ്ട്...ചവറുകള്‍ കൂമ്പാരം കൂട്ടി ചവറ്റു കൂനയ്ക്ക് അടയിരിക്കുന്ന അവരുടെ അടുക്കള വാതിലിനപ്പുറത്ത് പത്തു നാല്പതു കമന്റുകളുമായി കാത്തിരിക്കും ആളുകള്‍ ..........നന്നാവാന്‍ സമ്മതിക്കില്ലാന്നു ഒടുക്കത്തെ നിര്‍ബന്ധം..... എന്താ ചെയ്യാ...?
ഞാനും തുടങ്ങി കമന്റി സോപ്പിടല്‍...
ദാ...... നിങ്ങളും വരാന്‍ മടിക്കല്ലേ ....എന്റെ ബ്ലോഗില്‍ .......
വന്നാല്‍ പോര .....മഹാ കവിയാണെന്ന് എഴുതീട്ട് പോകണം...
ഓക്കേ...
അപ്പൊ എല്ലാം പറഞ്ഞ പോലെ....
കമ്മന്റിനു വേണ്ടി ഗുണ്ടകളെ ഇറക്കുന്ന കാലം വിദൂരമല്ല ..ഹി ഹി ഹി .
അതെ കേട്ടോ ഈ അപര്‍ണയും ശ്രേയയും ഒരേ ആള് തന്നെയാ . സംശയം വേണ്ട .
Post a Comment