സുന്ദരിയും സുശീലയും യൗവ്വനയുക്തയുമായ മലിബു ചില്ലുക്കൂട്ടിലിരുന്ന് വശ്യമായ് പുഞ്ചിരിച്ചു. പാലാഴിയിലെ തിരകളിൽ കാപ്പിപ്പൊടി വിതറിയമാതിരി തെങ്ങി൯ രൂപം അവളുടെ അഴകാ൪ന്ന ശരീരത്തിൽ ആലേഖനം ചെയ്തിരിക്കുന്നു. ആരേയും വശീകരിക്കാൻ പ്രാപ്തമായ ലാവണ്യം. അവളെ സ്വന്തമാക്കണമെന്ന മോഹം മനസ്സിൽ കിളിർത്ത നിമിഷം യാതൊരു ശങ്കയും കൂടാതെ സ്വന്തമാക്കുകയായിരുന്നു.
പക്ഷെ ഇന്നവൾ ചില്ലുകൂട്ടിലിരുന്ന് ചിരിക്കുന്നതു അസഹനീയം തന്നെ. വഞ്ചകി. വഞ്ചിക്കപ്പെട്ടത് ആരാണ്? ഞാനോ നീയോ? അതോ എന്റെ കൂട്ടുകാരോ? ഒാർമ്മക്കുറിപ്പെന്നെ വിട൪ന്ന പുഷ്പത്തിലെ പരാഗരേണുവായി ഒരുചമ്മൽ ഇപ്പോഴും അവശേഷിക്കുന്നു.
രണ്ടായിമാണ്ടിന്റെ ആരംഭത്തിലെ അവസാനമാസത്തിലെ ഏതോഒരു

തണുത്ത വിരസമായ സന്ധ്യയിൽ മലിബുവും ഞാനും മൂന്നു സുഹൃത്തുക്കളും പിന്നെ അക൩ടിക്കാരായി ചിക്കൻ ബാർബി ക്യൂ , പോത്തിറച്ചി, പരിപ്പുവട, മിച്ചർ, സ്പ്റിന്റർ എന്നിവരും. സ്ഥലത്തില്ലാതിരുന്ന സഹകുടിയന്മാർക്കെല്ലാവർക്കുംകൂടി ഒരുതുളളി വീതു വച്ചതിനുശേഷം നാലുഗ്ളാസുകളിൽ ഒാരോ അരവീതം മലിബുവും രണ്ടിരട്ടി അളവിൽ സ്പ്റിണ്ടും പിന്നെ വെള്ളവും . ചിയേഴ്സിൽ തുടങ്ങി ചുണ്ടിൽ വച്ചപ്പോൾ തന്നെ മധുരിക്കുന്നു. സിപ് സിപ്പായി ഗ്ളാസ് കാലിയാക്കി. ശരിയായി പറഞ്ഞാൽ കാച്ചിക്കുറിക്കിയ പഞ്ചസാരലായനിൽ കരിക്കിൻവെള്ളം ചേർത്തപോലെ. സ്പ്റിണ്ടിന്റെ അളവുകൂടിയതിനാലാകുംമധുരം എന്ന നിഗമനത്തിൽ അടുത്ത റൗണ്ടിൽ സ്പ്റിണ്ട് ചേ൪ക്കാതെ തന്നെ അകത്താക്കി. എന്നീട്ടും മധുരത്തിനു കുറവുവന്നില്ല പക്ഷെ വലി തുട൪ന്നു . ചില കമന്റുകളും"ചെറിയ തരിപ്പു വന്നുതുടങ്ങി" "ഇവൻ നല്ല സാധനമ" ,"നീറി നീറിയേ പിടിക്കത്തുള്ളു", "കേറിയാൽ ഇറങ്ങത്തില്ല"........തുടങ്ങിയവ…. ഇതിനിടയിൽ കൂട്ടുകാരന്റെ അമ്മ കയറിവന്നു ഒരുതുള്ളി ആവശ്യപ്പെട്ടു. കൊടുത്തു ഒരു പെഗ് . ഒററ വീശിന് അകത്താക്കി "ഈ തേങ്ങാവെള്ളം തന്ന് പറ്റിക്കാതെ യഥാ൪ത്ഥ സാധനം ഒഴിയ്ക്കിനിട പിള്ളാരെ" എന്ന കമന്റ് കൂടി പാസാക്കിയപ്പോൾ എല്ലാവരുടെയും ശ്രദ്ധ കുപ്പിയിലേക്കായി. എല്ലാവരും മാറികുപ്പി തിരിച്ചും മറിച്ചും വായിച്ചു. അതിൽ വൃത്തിയായി എഴുതിയിരിക്കുന്നു "കരീബിയ൯ കോക്കനട്ട് ജ്യൂസ് വിത് 12% ആൾക്കഹോൾ ഒാൺലി " പിന്നെ അവിടെ നടന്ന സംഭവപര൩രകൾ വ൪ണ്ണിക്കാതെ തന്നെ മാന്യ കുടിയന്മാർക്ക് ഉൗഹിക്കാമല്ലോ !!
ആതാ അവൾ "മലിബു " എന്നെ നോക്കി വീണ്ടും ചിരിക്കുന്നു…..
4 comments:
hehe , kollam , anganey thenga vellam njanum kudichitundu , malibu malibu ennu kelkan enthu rasama , malibu oru pattikkal anu .......
ee peril thannae oru cocktail undallo .... orikal earnakulathu poyapol lae meridianil vechu kudichu ... athu pashae white rum with thengavellam arunu ....
അതിൽ വൃത്തിയായി എഴുതിയിരിക്കുന്നു "കരീബിയ൯ കോക്കനട്ട് ജ്യൂസ് വിത് 12% ആൾക്കഹോൾ ഒാൺലി " പിന്നെ അവിടെ നടന്ന സംഭവപര൩രകൾ വ൪ണ്ണിക്കാതെ തന്നെ മാന്യ കുടിയന്മാർക്ക് ഉൗഹിക്കാമല്ലോ !!
മാഷേ,
ഹ...ഹ...ഹ...
അതേതായാലും നന്നായി.
cheriya tharippu keri thudangi...
ha ha kollam
Post a Comment