7 November 2007

വിനാശകാലെ വിപരീത ബുദ്ധി!!!!!

വിനാശകാലെ വിപരീത ബുദ്ധി!!!!!
കേര നിരകളുടെ നാട് ! കവിതയും കഥയും പാട്ടും നൃത്തവും സ൩ന്നമായ നാട് ! കായലും കടലും തോടും അരുവിയും കുളങ്ങളും പാടങ്ങളും പുഴകളും കുന്നുകളും മലകളും നിറഞ്ഞ നാട് ! നിത്യഹരിത വര്‍ണ്ണരാചിയാല്‍ അലങ്കൃതമായ നാട് ! സംസ്കാര സ൩ന്നതയും വൃത്തിയും വെടിപ്പും കൈമുതലായുള്ളവരുടെ നാട് ! ദൈവത്തി൯റെ സ്വന്തം നാട് ! കേരളനാട് !!ഇതെല്ലാം വെറും കെട്ടുകഥകളാവുന്നത് അതി വിദൂരമല്ല . ദൃശ്യമാധ്യമങ്ങളിലെ റിയാലിറ്റി  ഷോകള്‍  എന്ന നവീന പേക്കൂത്തുകള്‍ അരങ്ങു വാഴുന്നു , മലയാളത്തെ മറന്നുകൊണ്ട് അന്യഭാഷാ ഗാനങ്ങളും സംസ്കാരങ്ങളും വിരാജിക്കുന്നു. രാഷ്ട്രഭാഷയായ ഹിന്ദിയുടെ വരവിനെ സ്വീകരിക്കാമെങ്കിലും തമിഴിന്റെ ആതിപ്രസരം അരോചകം തന്നെ. മാത്രവുമല്ല തമിഴ൯റെ കേരളത്തോടുള്ള അവജ്ഞയും പകയും സേലം ഡിവിഷനിലൂടെയും മുല്ലപ്പെരിയാറിലൂടെയും പച്ചക്കറി വിഷത്തിലൂടെയും കോഴി ഹോര്മോണിലൂടെയും കേരളത്തെ ഗ്രസിച്ചു കഴിഞ്ഞ സ്ഥിതിക്ക് തമിഴിനെ   വര്‍ജ്ജിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. കലക്ക് ഭാഷയെന്നോ, ദേശമെന്നോ, സംസ്കാരമെന്നോ വേ൪തിരിവില്ല എന്ന തത്വത്തെ ആടിസ്ഥാനമാക്കി ഉടുതുണിയുരിയാല്   പ്രകടനം, ആസനത്തിലും പരിസര പ്രദേശങ്ങളിലും ഉറു൩ുകടിച്ചാല്‍ ഉണ്ടാകുന്ന വിഭ്രാന്തിയും പരവേശവും [known it as cinimatic dance], ലൈംഗിക ഉത്തേജക   അവയവങ്ങ   ല പകുതിയിലധികവും വെളിയിൽ പ്രദർശിപ്പിച്ച് അനവസരങ്ങളിലുളള കുലുക്കുകൾ[ can not call it arabic beIly dance ] മുതലായവ അക൩ടിയായുള്ള ''വറുത്തു വച്ചിരിക്ക്, എടുത്ത് വച്ചിരിക്ക്, കറുത്തകോഴി മുളകുപോട്ട് വറുത്ത് വച്ചിരിക്ക്, കോഴി റസമായിരുന്നാൽ കോഴിയെ വെട്ട് , കുമരി രസമയിരുന്നാൽ കുമരിയെത്തിന്ന്......" തുടങ്ങിയ ലൈംഗികതയുടെ അതിപ്രസരമുള്ള തമിഴ് ഗാനങ്ങളും ഉന്മാദരീതിയിലുള്ള ആഭാസ നൃത്തച്ചുവടുകളും ഇറക്കുമതി ചെയ്ത മാദകതിടംബുകള്‍  വൃദ്ധരേയും യുവാക്കളെയും കുട്ടികളെയും ത്രസിപ്പിക്കുന്നതോടൊപ്പം യാ sms vote എന്ന പ്രക്രിയയിലൂടെ പണാപഹരണവും നടത്തുന്നു. ഇക്കണക്കിനു പോയാല്  വടക്കേ ഇന്ത്യയില്  പ്രചാരം നേടിയ item number dance ഉം പാശ്ചാത്യ രാജ്യങ്ങളിലെ പോലെ കാമലീലവിലാസങ്ങളും ലൈംഗിക ചേഷ്ടകളും നേരിട്ടുള്ള സംപ്രഷണം മലയാളം ചാനലുകളിലെ റിയാലിറ്റി ഷോകളില്‍  പ്രത്യക്ഷപ്പെടാനു  അധികം കാത്തിരിക്കേണ്ടി വരില്ല. ഇതിനെ രണ്ടുകൈയ്യും നീട്ടി സ്വീകരിക്കാ൯ വെമ്പലുകൊള്ളുന്ന യുവഹൃദയങ്ങളും

10 comments:

G.MANU said...

correct

എം.കെ.ഹരികുമാര്‍ said...

താങ്കളുടെ ബ്ലോഗ്‌ കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍

ശ്രീ said...

:)

Meenakshi said...

കലയുടെ കാര്യത്തില്‍ ദേശങ്ങള്‍ തമ്മിലുള്ള ഭിന്നത കൊണ്ട്‌ വരേണ്ട യാതൊരു ആവശ്യവുമില്ല. തമിഴിലെ SUPER STAR രജനികാന്ത്‌ ഒരു മഹാരാഷ്ട്രക്കാരനാണ്‌, എന്നിട്ട്‌ കൂടി തമിഴന്‍മാര്‍ അയാളെ ഉള്‍ക്കൊണ്ടില്ലേ. മലയാള നടന്‍മാരുടെ പല സിനിമകളും തമിഴില്‍ വന്‍ ഹിറ്റുകളായിരുന്നുവെന്നതും, ഇളയരാജയുടെ പല മലയാളഗാനങ്ങളും ഇപ്പോഴും മലയാളികളുടെ മനസ്സില്‍ നിറഞ്ഞ്നില്‍ക്കുന്നതും നമ്മള്‍ ഓര്‍ക്കേണ്ടതാണ്‌.

പിന്നെ റിയാലിറ്റിഷോകളുടെ വള്‍ഗറായിട്ടുള്ള അവതരണം വളരെ അസഹ്യമായിരിക്കുന്നുവെന്നതിനോട്‌ പൂര്‍ണ്ണമായും യോജിക്കുന്നു അവതാരകരും, വിധികര്‍ത്താക്കളായി വരുന്നവരും തുണിയുടെകാര്യത്തില്‍ പിശുക്ക്‌ കാണിക്കുന്നതിന്‌ മത്സരിക്കുകയാണ്‌.ഇവരുടെ SMS Voting ശരിക്കും തട്ടിപ്പു തന്നെയാണ്‌.

ക്രിസ്‌വിന്‍ said...

മീനാക്ഷിയുടെ കമന്റിന്റെ താഴെ ഒരു ഒപ്പ്‌

സഖാവ് said...

ജോഷി ഭായ്

സത്യം. മുല്ല പെരിയാറും സേലവും ഇനി പൊള്ളാച്ചിയും

മീനാക്ഷി

മലയ്യാളം നടന്മാരെക്കാള്‍ ഹിറ്റ് നടിമാരല്ലേ?

കാട്ടുപൂച്ച said...

രജനീകാന്ത് മഹാരാഷ്ടക്കാരനലേ്ല ,അദ്ദേഹത്തെ തമിഴ൪ ഉൾക്കൊണ്ടില്ലേ എന്ന മീനാക്ഷിയുടെ മറുപടിയിലെ പരാമ൪ശം കണ്ടപ്പോൾ ഒരു സംശയം ! രജനീകാന്ത് മഹാരാഷ്ടക്കാരനോ കന്നടക്കാരനോ ആയിക്കൊള്ളട്ടെ എന്നാൽ രാഷ്ട്രഭാഷയായ ഹിന്ദിയെപ്പോലും നാലയലത്തുപോലും അടുപ്പിക്കാൻ ഒരുക്കമല്ലാത്ത തമിഴർ മറാഠി ഭാഷയേയോ സംസ്കാരത്തേയോ സ്വീകരിച്ചു എന്നു വിശ്വസിക്കുന്നുണ്ടോ?

കാട്ടുപൂച്ച said...

അപിപ്രായം എഴുതിയ സുഹൃത്തുക്കളെ [മനു, ശ്രീ, മീനാക്ഷി, ക്രിസ്`വ്, സഖാവ്] നന്ദിയുണ്ട്

കാട്ടുപൂച്ച said...

അപിപ്രായം എഴുതിയ ഹരികുമാറിനും നന്ദിയുണ്ട്

ഹരിശ്രീ said...

ഭായ്,
ഇവിടെ എത്താ‍ന്‍ വൈകി ..പഴയ പോസ്റ്റുകളും വായിച്ചൂ.

നന്നായിരിയ്കുന്നു,

ആശംസകള്‍...