31 October 2007

ഒരുനാടൻ പാട്ട്


ആലത്തൂരങ്ങാടിലങ്ങള് പോയിവരുന്പോ....
ആകാശം തൊട്ടുതലോടുന്നൊരാൽമരം കണ്ടെന്ന്
ആലിപ്പഴം പൂത്തൂനിറഞ്ഞതികണ്ണാലെ കണ്ടെന്ന്
ആലിന്റെ കൊ൩ത്ത് കണ്ടൊരു മാവുമെ ചക്ക
നുണയല്ലചങ്ങാതി ഏൻപോയികണ്ടെന്ന്
ആലത്തൂരങ്ങാടിലങ്ങള് പോയിവരുന്പോ....
ആകാശം തൊട്ടുതലോടുന്നൊരാൽമരം കണ്ടെന്ന്

ആറാട്ടുപൂരം കണ്ട് മടങ്ങി വരുന്പ്ോ
കുഴിയാനകുത്തീട്ടഞ്ചാറാള് മരിച്ചെന്ന്
ആലത്തൂരങ്ങാടിലങ്ങള് പോയിവരുന്പോ....
ആകാശം തൊട്ടുതലോടുന്നൊരാൽമരം കണ്ടെന്ന്

ആനയെ തളക്കാനാവാതെ ആകെവലഞ്ഞെന്ന്
ഐ.ഐ.ആറാനകൂട്ടംകൂടി കുളിക്കാനിറങ്ങി...
മുട്ടോളം വെള്ളത്തില് മുങ്ങിമരിച്ചെന്ന്
നുണയല്ലചങ്ങാതി ഏൻപോയികണ്ടെന്ന്
ആലത്തൂരങ്ങാടിലങ്ങള് പോയിവരുന്പോ....
ആകാശം തൊട്ടുതലോടുന്നൊരാൽമരം കണ്ടെന്ന്

കള്ളൊക്കെമോന്തീട്ട് കളവുപാടണന്നെ
കണ്ടത്തിൽ വീഴാതെ നടവേകം ക്രാത്ത
നുണയല്ലചങ്ങാതി ഏൻപോയികണ്ടെന്ന്മാടത്തിലുള്ള എന്റെ കാത്തിയാണെ സത്യം

2 comments:

ശ്രീ said...

കൊള്ളാം.

:)

Sherlock said...

മണീടെ പാട്ടുപോലുണ്ട്..:)