13 June 2007

ഒരു ദീർഘനിശ്വാസം

ഏതോ രാത്രിത൯ ഹൃദയവീണയിൽ
നിലാവിതൾകൊണ്ട് മീട്ടിയപ്പോൾ
ലാസ്യവതിയായി നീപാടിയ
അനശ്വര ഗാനത്തിൽ ഞാനലിഞ്ഞുപോയി
രാവേറെ ചെന്നീട്ടും കരയണയാത്ത
പായ്`കപ്പലായെ൯ മനം
എന്നിലെ നീചനെ നീയെന്തിനു
പാടിയുറക്കി സഖി
എന്നിലെ ഞാനെന്ന ഭാവത്തെ എന്തിനു നീ
വിസ്`മൃതിമണ്ടപത്തിലേക്കാനയിച്ചൂ
എന്നിലെ ദാഹാ൪ത്ഥരായ അഗ്നിയെ
അശ്രുബിന്ദുക്കളാൽ നീയെന്തിനു തഴുകിമാറ്റി
ഗംഗയും യമുനയും വറ്റാതൊഴുകുേ൩ാൾ
എന്തിനു നീയെനിക്കു പാൽക്കടലൊരുക്കി
ഇല്ലിയും ചൂളയും തീ൪ത്ത സംഗീതവിരുന്നിൽ
എന്തിനു നീയെനിക്കു താരാട്ടൊരുക്കി
അറിയാത്ത നി൯മനമിന്നു ഞാനറിയുന്നു
എൻമനമിന്നൊരു ക്ഷോഭിത സാഗരം

1 comment:

Anonymous said...

nalla kavitha
please check
http://groups.google.co.in/group/marumozhikal