12 June 2007

ഒരു പഴഞ്ചൻ സമസ്യ

പാത്തുമ്മ എനിക്കിന്നും പ്രിയപ്പെട്ട കൂട്ടുകാരി തന്നെ. പരിചയപ്പെടൽ തികച്ചും കുസൃതിത്തരങ്ങളിലൂടെ ആയിരുന്നു. ഉറ്റതോഴിയും സൗന്ദര്യധാമവും ഗജരാജവിരാജിതമന്ദഗതിക്കാരിയുമായ ഷക്കീലയെ വശത്താക്കണ മെന്നുള്ള ഇംഗിതം സാക്ഷാത്കരിക്കാ൯ പ്രാവ൪ത്തികമാക്കിയ ഭഗീരഥ പ്രയത്നത്തിന്റെ പരിണിതഫലം_പാത്തുമ്മയുമായൂള്ള ചങ്ങാത്തം.
സൗഹാ൪ദ്ദം   സാവധാനത്തില്‍ മനസ്സിന്റെ  ആഴത്തില്‍   അലകള്‍ ഉയര്‍ത്താന്‍ 
 തുടങ്ങി. സിവിലിയനും മെക്കാനിക്കും അപ്രഖ്യാപിത അവധിദിനങ്ങൾക്കായി വേവതുപൂണ്ടു_ അന്നേദിവസങ്ങളിലാണല്ലോ സാധാരണയായി  പ്രൊഫഷണല്‍  കോളേജ് കളില്‍  സ്വൈര്യ സല്ലാപനത്തിനുള്ള അവസരം. പി
ന്നെ ഇതിനിടയിലെ ക്ഷുദ്രജീവികളെ[പാരകൾ] ഒഴിവാക്കാ൯ ക്ഷേത്രദ൪ശനം പതിവാക്കി _പുതിയൊരു സാമുദായിക സൗഹാർദ്ദവവും വളർന്നു. രാവിലെ 50 മില്ലി നാടനടിച്ച് [ ചുവപ്പനടിക്കാ൯ സാ൩ത്തികശേഷി അനുവദിച്ചിരുന്നില്ല ] 500 മില്ലിയടിച്ചതായി ഭാവിച്ച്  പെണ്ശ്രദ്ധ പിടിച്ചുപറ്റുന്നത് ഒരു ഹരമായിരുന്നു എന്തെന്നാൽ "എന്തിനാണിങ്ങനെ കുടിച്ച് നശിക്കുന്നത്?" എന്നുള്ള കിളിക്കൊഞ്ചല്‍  കേള്‍ക്കുന്നത്  കുളിരുകോരുന്നോരനുഭവം.
പക്ഷെ പാത്തു വിഭിന്നയായിരുന്നു. നർമ്മരസം തുളു൩ുന്ന പ്രതികരണങ്ങളായിരുന്നു അവളില്‍  എന്റെ ഹഠാദാകർഷണത്തിനുള്ള കാരണം. കാ൩സിൽ ആരേയും കൂസാതെയുളള എന്റെ പെരുമാറ്റങ്ങൾ "ജീവ൯ടോൺ" എന്ന ഓമനപ്പേര്   എനിക്കു സമ്മാനിക്കുകയും ചെയ്തു.
മനസ്സിന്റ  ആഴത്തില്  മൊട്ടിട്ട പ്രണയം തുറന്നുപറയാനുള്ള  വിഫലശ്രമഗല്‍   പലപ്പോഴും 
ആഴത്തില്ക്കിടന്ന് വിങ്ങുകയല്ലാതെ പ്രാവർത്തികമായില്ല. ഉറക്കം കെടുത്തിയ രാത്രികൾ! ഹൃദയസ്പന്ദനങ്ങൾ അമിട്ടുകളായ് വിരിഞ്ഞിറങ്ങിയ നിമിഷങ്ങൾ! പരീക്ഷാപ്പേടിയെന്ന സത്വത്തിൽനിന്നും മോചിതനാക്കി.
പരീക്ഷകളും വെക്കേഷനും റിസൾട്ടും തൊഴിൽ അന്വേഷണങ്ങളും! സമയം അതിന്റെ വഴിയിൽനിന്നും വ്യതിചലിക്കാതെ യാത്രതുട൪ന്നു. ആഴ്ചകൾ തോറുമുള്ള കൈപ്പട സൗഹാർദ്ദാന്വേഷണങ്ങൾ അവളുടെ വീട്ടിൽ ഞാനൊരു ചോദ്യചിന്നമായി വളർന്നുവോ? [സഹോദരങ്ങളെല്ലാം വിദേശത്തായതിനാൽ അതൊരു പ്രഹേളികയായി.] പക്ഷേ അവളുടെ ജോലിക്കായി കോഴിക്കോട്ടു വച്ചുള്ള മുഖാമുഖം പരീക്ഷക്ക് കൂട്ടിനായി പോകാനുള്ള ക്ഷണം കിട്ടിയപ്പോൾ പ്രഹേളിയ അസ്ഥാനത്തായി. ഞാനവളുടെ വീട്ടുകാർക്ക് പ്രിയങ്കരനായിരിക്കന്നു. പക്ഷെ എന്തുകൊണ്ടെന്നറിയില്ല ഞാൻ ആ ക്ഷണം നിരാകരിച്ചു.
മാസങ്ങൾ വീണ്ടും കടന്നുപോയി .പാത്തുവിന് PWD ജോലിതരപ്പെട്ടു അതും ചാലക്കുടിയിൽ. ബസ്സിന്റെ ചില്ലുജാലകങ്ങളിൽകൂടി ദിവസവും നോട്ടങ്ങളിലൂടെ ആശയങ്ങൾ കൈമാറി. ഇതിനിടയിൽ ചില ഭാവപ്രകടനങ്ങൾ ചില സൗന്ദര്യപ്പിണക്കങ്ങൾക്ക് വഴിവെച്ചു. എന്നിലെ വർദ്ധിച്ച ഇഗോയിസം അത് മൂർദ്ധന്യതയിലെത്തിച്ചു. ഒടുവിൽ കണ്ണുനീർചാലിനാൽ
കളംവരച്ച ഇൻലന്റ് ലറ്ററിൽ "പ്രതിഷേധം കലക്കി ..."എന്ന തലക്കെട്ടോടെ വന്ന നൊ൩രം, വീണ്ടും സൗഹൃദം പൂത്തുലയാനിടയാക്കി. പാതി വിരിഞ്ഞ ശംഖുപുഷ്പങ്ങളുടെ ഛായയും നീലിമയുമായിരുന്നു കണ്ണീർകണം തീർത്ത ചിത്രങ്ങൾക്ക്.
ജോലിയൊന്നും തരപ്പെടാത്തതിനാൽ അവസാനത്തെ അത്താണിയായ മുംബയിലോട്ടുള്ള ടിക്കറ്റ് ശരിയാക്കി ഇരിക്കുന്ന സമയത്ത് ദാ വരുന്നു
സന്ദേശം "ഉടനെ കാണണം ,സ്ഥലം ചാലക്കുടി........,ദിവസം......,
തിയ്യതി.....". പിന്നെ ഉറക്കമില്ലാത്ത രാത്രികൾ! മനസ്സിൽ കൊരുത്ത ദിവ്യാനുരാഗം വെളിപ്പെടുത്താനുള്ള അവസാന അവസരം സമാഗതമായിരിക്കുന്നു.അങ്ങിനെ സമാഗമ ദിനം വന്നെത്തി. പറഞ്ഞ സമയത്ത് ഒരേ ബസ്സിൽ വന്നിറങ്ങി. ഹൃദയമിടിപ്പു ഒരുവിധം മറച്ച് ഞാ൯ ചോദ്യം തൊടുത്തു "എന്താ കാര്യം പറയാനുള്ളത്?" പ്രസന്നവതിയായി അവൾ പറയാൻതുടങ്ങി.[കലങ്ങിയ കണ്ണുകളോ, ഇടറിയ ശബ്ദമോ, നനവാർന്ന മുഖമോ പ്രകടമായിരുന്നില്ല] കുശലാന്വഷണങ്ങൾക്കുശേഷം"കല്യാണലോചനകൾ വന്നു തുടങ്ങി എന്തുചെയ്യേണ്ടതെന്ന് ഒരുരുപവുമില്ല" അവൾ ചോദ്യശരരൂപേണെ മൊഴിഞ്ഞു. അല്പനേരത്തെ മൗനത്തിനുശേഷം ഞാ൯ പറഞ്ഞു "പുളിങ്കൊ൩് നോക്കിയങ്ങ് ഒരാളെ കെട്ടണം. പിന്നെ ആരേയും കിട്ടിയില്ലയെങ്കിൽ ഞാ൯തന്നെ നിന്നെ കെട്ടിക്കോളാം.പക്ഷെ രണ്ടുവർഷം കാത്തിരിക്കണം എന്തുകൊണ്ടെന്നാൽ മുബെയ്ക്ക് പോകുകയാണ്". അന്നേരം നാണത്തിൽ കുതിർന്ന ചിരിയുമായ് നിന്നവൾക്ക് ആയിരം സൂര്യചന്ദ്രൻന്മാർ ഒന്നിച്ചുദിച്ചാലുണ്ടാകാവുന്ന വർണ്ണപ്രഭയായിരുന്നു.

മുബെയിലെത്തിശേഷം എന്നെ എതിരേറ്റത് അവളുടെ കല്യാണക്കുറിമാനമായിരുന്നു. അതിൽ തണുത്തൊരു മൃദുസ്പർശം ഉണ്ടായിരുതായിതോന്നി.അവളിപ്പാൾ ഭ൪ത്താവും കുട്ടികളുമൊത്ത് സസുഖം വാഴുന്നുണ്ടാകും. എന്നാലും ഉത്തരം കിട്ടാത്ത ഈ സമസ്യ ചിലപ്പോളൊക്ക എന്നെ വേട്ടയാടികൊണ്ടിരിക്കുന്നു -പാത്തുവിനെന്നോട് പ്രേമമായിരുന്നോ??????
ആയിരുന്നെങ്കിൾ ഈ ജീവൻടോണിനു് മാപ്പു തരു പ്രിയേ.....!
അല്ലായിരുന്നെങ്കിൽ ക്ഷമിക്കൂ പ്രിയ സോദരി........!

**************

1 comment:

യായപ്പന്‍ said...

ജോഷി, ഈ അക്ഷരങ്ങളൂടെ നിറം ഒന്നും മാറ്റാമോ,എങ്കില് വായിക്കാന് എളുപ്പമാകുമായിരുന്നു.