10 June 2007

മഹത്`വചനങ്ങൾ


നെയ്ത്തുകാരൻ തുണിനെയ്യുന്നതു പോലെയാണു എട്ടുകാലി വലകെട്ടുന്നതു്‌. ശില്പി ശില്പമുണ്ടാക്കുന്നതു പോലെയാണു്‌ തേനീച്ച കൂടുകൂട്ടുന്നതു്‌. പക്ഷേ ഏറ്റവും മോശക്കാരനായ ശില്പിയേയും ഏറ്റവും വിദഗ്ദ്ധനായ തേനീച്ചയേയും വേർതിരിക്കുന്നതു്‌, ശില്പി യഥാർത്ഥത്തിൽ ശില്പമുണ്ടാക്കുന്നതിനു മുമ്പുതന്നെ ഭാവനയിൽ അതു കാണുന്നു എന്നതാണു്‌."- കാറൾമാർക്സ്


"നാം കുട്ടിക്കാലം മുതൽ സദാസമയവും വെളിയിലുള്ള വല്ലതിനേയും കുറ്റം ചുമത്താനാണു്‌ യത്നിച്ചു കൊണ്ടിരിക്കുന്നതു്‌; നാം എപ്പോഴും മറ്റുള്ളവരെ നേരെയാക്കാനാണു നിലകൊള്ളുന്നതു്‌ , നമ്മെത്തന്നെയല്ല." - സ്വാമി വിവേകാനന്ദൻ

വിളക്കിന്റെ പ്രകാശത്തിനു നന്ദി പറയുക; എന്നാൽ നിഴലിൽ ക്ഷമയോടെ വിളക്കു പിടിച്ചു നിൽക്കുന്ന ആളെ മറക്കാതിരിക്കയും ചെയ്യുക "- ടാഗോർ

അഭ്യാസത്തേകാൾ ശ്രേഷ്ഠം ജ്ഞാനം. ജ്ഞാനത്തേക്കാൾ ശ്രേഷ്ഠമാണു ധ്യാനം. ധ്യാനത്തേകാൾ വിശിഷ്ടമാണു ത്യാഗം. ത്യാഗത്തിൽനിന്നു്‌ ഉടനെ ശാന്തി ലഭിക്കുന്നു." - ഭഗവത്ഗീത

1 comment:

Navas(നവാസ്) said...

ജോഷി
നന്നായിട്ടുണ്ട്.
പക്ഷെ ചില മലയാളം അക്ഷരങ്ങള്‍ ശെരിക്ക് കാണിക്കുന്നില്ല.കി-മാന്‍ സോഫ്റ്റ്വെയറില്‍ വല്ല കുഴപ്പവും ഉണ്ടോ എന്ന് പരിശൊധിച്ച് ,ആവശ്യമെങ്കില്‍ വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുക.
സ്നേഹത്തോടെ
നവാസ്